ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേക ചടങ്ങുകൾ ഇന്ന് സമാപിക്കും. രാവിലെ 8 ന് രാജസംഗമം, 9.30 ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നൂറിൽപരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, 11 ന് ഡോ. നീലിമ ശിവദാസിന്റെ നൃത്തം എന്നിവ ഉണ്ടാകും. വൈകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗം എം.ജി.നാരായണൻ, ടി.എസ്. പട്ടാഭിരാമൻ എന്നിവർ പങ്കെടുക്കും. രാത്രി 7.30 ന് പിന്നണി ഗായിക മഞ്ജരി നയിക്കുന്ന സംഗീത സായാഹ്നവും അരങ്ങേറും.