ചേലക്കര: ഗോത്ര വിഭാഗത്തിൽ നിന്നും അന്യം നിന്നുപോകുന്ന പരമ്പരാഗതമായ തൊഴിലും പുല്ലുപായ ഉൾപ്പെടെയുള്ള നെയ്ത്ത് വിഭാഗത്തെ ഭൗമ സൂചികാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഭാരതീയ കിസാൻസംഘ് പഴയന്നൂർ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചേലക്കരയിൽ വച്ച് കൂടിയ യോഗത്തിൽ പ്രസിഡന്റ് എം.യു. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.സി. വത്സലകുമാരി, പ്രഭാകരൻ മഞ്ചാടി, പി. രാധാകൃഷ്ണൻ. കെ.ആർ. രഘുപതി, എൻ. ഉണ്ണിക്കൃഷ്ണൻ, സാവിത്രി പാഞ്ഞാൾ, വി.എസ്. രാജപ്പൻ നായർ എന്നിവർ സംസാരിച്ചു.