മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിലെ റോളർ സ്‌കേറ്റിംഗ് താരങ്ങൾ ഗിന്നസ് റെക്കാഡിന് അർഹരായി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കേറ്റിംഗ് ട്രാക്കായ കർണാടകയിലെ ഗുൽബർഗിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്‌കൂളിലെ 17 വിദ്യാർത്ഥികൾ തുടർച്ചയായി 96 മണിക്കൂർ സ്‌കേറ്റിംഗ് നടത്തിയാണ് 46 മണിക്കൂറിന്റെ മുൻ റെക്കാഡ് ഭേദിച്ചത്. 17 വിദ്യാർത്ഥികളിൽ ആറ് പെൺകുട്ടികളുമുണ്ടായിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രണ്ടായിരത്തോളം താരങ്ങളാണ് ഗിന്നസ് റെക്കാഡിനായി മത്സരിച്ചത്. ഇ.എച്ച്. ഷാജഹാൻ, ഷീബ മാണി, ദേവേന്ദ്രർ തലാൽ എന്നിവരായിരുന്നു പരിശീലകർ.