 
വെള്ളാങ്ങല്ലൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടവരമ്പ് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് കോക്കനട്ട് കോംപ്ലക്‌സ് വളപ്പിൽ 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.എൻ. ലക്ഷ്മണൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ വി. ധന്യ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, ബാങ്ക് സെക്രട്ടറി സി.കെ. ഗണേഷ്, പി.ആർ. വിജയൻ, ടി.എൻ. മുരളി, അനിൽ നായർ, സി.കെ. ശിവജി, പി.ആർ. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.