മണ്ണുത്തി: സിവിൽ സർവീസ് പരീക്ഷയിൽ 431-ാം റാങ്ക് നേടിയ നിരഞ്ജന മോഹനനെ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണുത്തി യൂണിറ്റ് പൊന്നാട അണിയിച്ചും മൊമേെന്റാ നൽകിയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ.എ. ബാബു, വൈസ് പ്രസിഡന്റ് മോഹൻദാസ് നെല്ലിപറമ്പിൽ, സെക്രട്ടറി കെ.എ. ഷിഹാബ്, ജോയിന്റ് സെക്രട്ടറി നെബി മേനാച്ചേരി, സി.ഡി. ജോമോൻ, ജോർജ് മഞ്ഞില എന്നിവർ പങ്കെടുത്തു.