police

തൃശൂർ: എറണാകുളത്തെ പരിപാടിക്ക് ശേഷം രാത്രി തങ്ങുന്നതിന് രാമനിലയത്തിൽ മുഖ്യമന്ത്രി എത്തുന്നതിന്റെ മുന്നോടിയായി തൃശൂർ നഗരവും പൊലീസ് വലയത്തിലാക്കി. യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉയർത്തുമെന്ന് സൂചന ലഭിച്ചതോടെ പാലസ് റോഡിൽ ബാരിക്കേഡ് വച്ച് ജലപീരങ്കിയും സജ്ജമാക്കി.

ഏഴരയോടെ പാലസ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലാ അതിർത്തി മുതൽ ദേശീയ പാതയിൽ വഴിനീളെ പൊലീസ് നിലയുറപ്പിച്ചിരുന്നു. രാത്രി 7.53ന് മുഖ്യമന്ത്രി തൃശൂരിൽ എത്തിയതോടെ യൂത്ത് കോൺഗ്രസ് രാമനിലയതിലേക്ക് മാർച്ച് നടത്തി. സാഹിത്യ അക്കാഡമിക്ക് സമീപം പൊലീസ് തടഞ്ഞു.