vayanasala
കാരൂർ ഭാരത വായനശാല സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ആദരിക്കുന്നു.

ചാലക്കുടി: കാരൂർ ഭാരത വായനയുടെ പ്രവർത്തന പ്രചരണാർത്ഥം വനഭാവനയുമായി സഹകരിച്ച് പുസ്ത ശേഖരണം നടത്തി. തിരുത്തിപ്പറമ്പിലെ പരേതനായ എം.കെ. ദേവസി മാസ്റ്ററുടെ പുസ്തക ശേഖരണം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാഡമി പുരസ്‌കാരം നേടിയ ഡോ.ആർ.എൽ.വി രാമകൃഷ്ണനെ ഉപഹാരം നൽകി ആദരിച്ചു. തോംസൺ ഗ്രൂപ്പ് അധികൃതർ, മികച്ച കർഷകൻ പി.കെ. സുബ്രഹ്മണ്യൻ, മികച്ച വിദ്യാർത്ഥികൾ എന്നിവർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ അദ്ധ്യക്ഷയായി. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, അഡ്വ.എം.എസ്. വിനയൻ, ടി.കെ. പ്രസാദ്, വായനശാല പ്രസിഡന്റ് യു.കെ. വാസു, യു.കെ. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.