bala-mit-ra
ബാലമിത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

ചേലക്കര: കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന ബാലമിത്ര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷനായിരുന്നു. തോന്നൂർക്കര യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. പ്രേമകുമാർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ആർ. മായ ടീച്ചർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിത ബിനീഷ്, ചേലക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാനകി ടീച്ചർ, ചേലക്കര പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ. ശ്രീവിദ്യ, ജില്ലാ എഡ്യുക്കേഷൻ & മീഡിയ ഓഫീസർ ടി.എ. ഹരിതദേവി, അസി. ലെപ്രസി ഓഫീസർ എസ്. നസീബ്ദ്ദീൻ, പഴയന്നൂർ സി.ഡി.പി.ഒ എം.കെ. മിനി എന്നിവർ സംസാരിച്ചു.