പാഞ്ഞാൾ: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സമഗ്രശിക്ഷ കേരള പഴയന്നൂർ ബ്ലോക്കിനായി ബ്ലോക്ക് പഞ്ചായത്ത് പാഞ്ഞാളിൽ നിർമ്മിച്ച് നൽകിയ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ മുഖ്യാതിഥിയായി. സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോ-ഓർഡിനറ്റർ ഡോ. എൻ.ജെ. ബിനോയ്, കെ.പി. ശ്രീജയൻ, അരുകാളിയത്ത്, പി. കൃഷ്ണൻകുട്ടി, നിർമ്മല രവികുമാർ, എ.കെ. ഉണ്ണിക്കൃഷ്ണൻ, ടി.വി രമണി, കെ. പ്രേമദാസ്, പി.എം. നൗഫൽ, ഷിജിത ബിനീഷ്, ഡി.പി.ഒ കെ.ബി. ബ്രിജി തുടങ്ങിയവർ സംസാരിച്ചു.