 
ചേർപ്പ്: കാണാതായ വീട്ടമ്മയെ പെരുവനം തൊടുകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ ഇളംകുന്ന് കാരേക്കാട്ട് പറമ്പിൽ അജിതൻ ഭാര്യ സുധീനയെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പൂച്ചിന്നിപ്പാടത്തേക്ക് പോകുന്നതായി പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. ഉച്ചയോടെ തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് തൊടുകുളത്തിൽ മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്. ചേർപ്പ് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും എത്തി മൃതദേഹം പുറത്തെടുത്തു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കുളത്തിൽ മുങ്ങിമരിക്കാൻ കാരണമെന്നും മുൻപും ഇവരെ വീട്ടിൽ നിന്നും കാണതായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംസ്‌കാരം നടത്തി. മക്കൾ: അർജുൻ, ആര്യ.