news-photo

ഗുരുവായൂർ നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.സി.സി സംഘടിപ്പിച്ച ധർണയിൽ വികാരി ഫാ. പ്രിന്റോ കുളങ്ങര പ്രസംഗിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ (എ.കെ.സി.സി) നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപിച്ചു. പള്ളിമുറ്റത്ത് നിന്ന് ആരംഭിച്ച മാർച്ച് വികാരി ഫാ. പ്രിന്റോ കുളങ്ങര ഫ്‌ളാഗ് ഒഫ് ചെയ്തു. താത്കാലിക ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ എ.കെ.സി.സി അതിരൂപത വൈസ് പ്രസിഡന്റ് തോമസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ഫാ. പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. പാസ്റ്റൽ കൗൺസിൽ അംഗം പി.ഐ. ലാസർ, എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജിഷൊ എസ്. പുത്തൂർ, സെക്രട്ടറി ജോസ് മുട്ടത്ത് എന്നിവർ സംസാരിച്ചു. സി.വി. ലാൻസൺ, എം.എഫ്. നിക്‌സൺ, ജോബി വെള്ളറ, എൻ.എൽ. നിക്ലോവോസ് എന്നിവർ നേതൃത്വം നൽകി