1
തൃ​ശൂ​ർ​ ​റോ​ഡ് ​ബ​ഥ​നി​ ​സ്കു​ളി​ന് ​സ​മീ​പം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ​നേ​രെ ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാണിക്കുന്നു.

തൃശൂർ: പ്രതിഷേധക്കാരെ ഭയന്ന് ഒരു രാത്രി മുഴുവൻ റോഡ് കൊട്ടിയടച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശൂർ രാമനിലയത്തിൽ തങ്ങാൻ മുഖ്യമന്ത്രി എത്തുന്നതിന് മുൻപേ ആറരയോടെ തന്നെ സാഹിത്യ അക്കാഡമിക്ക് സമീപം ബാരിക്കേഡുകൾ പാലസ് റോഡിലൂടെയുള്ള പ്രവേശനം പൊലീസ് തടഞ്ഞിരുന്നു.

അതേസമയം രാമനിലയത്തിന് മുന്നിലൂടെ മ്യൂസിയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ രാത്രി മുഖ്യമന്ത്രി രാമനിലയത്തിലേക്ക് കടന്നവശം തുറന്നു കൊടുത്തിരുന്നു. പിന്നീട് ഇന്നലെ രാവിലെ മുഖ്യമന്ത്രി പോകുന്നതിന് മുമ്പ് മാത്രമാണ് ഗതാഗതം നിയന്ത്രിച്ചത്.

മുഖ്യമന്ത്രി രാമനിലയത്തിലേക്ക് പ്രവേശിച്ച ശേഷം പാലസ് റോഡ് തുറന്നുകൊടുക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. കാൽനടയാത്രക്കാരെ ആരെയും കടത്തി വിട്ടില്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രാമനിലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് കഴിഞ്ഞാൽ നിയന്ത്രണം പിൻവലിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല.

ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരും മറ്റും പൊലീസിന്റെ നിയന്ത്രണത്തിൽ വലഞ്ഞു. രാവിലെ എട്ടരയോടെ മുഖ്യമന്ത്രി രാമനിലയത്തിൽ നിന്ന് മലപ്പുറത്തേക്ക് പോയതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിച്ചുള്ളൂ. മുഖ്യമന്ത്രി സഞ്ചരിക്കുന്നിടത്തെല്ലാം വഴിനീളെ പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇത് മറികടന്നാണ് കുന്നംകുളത്ത് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

രാത്രി മുഴുവൻ കാവൽ

വെള്ളിയാഴ്ച രാത്രി മുഴുവൻ മുഖ്യമന്ത്രി തങ്ങിയിരുന്ന രാമനിലയത്തിന് ചുറ്റും പൊലീസ് കാവൽ ഉണ്ടായിരുന്നു. രാമനിലയത്തിന് ഉള്ളിലും മുന്നിലും യാത്രി നിവാസ്, റീജ്യണൽ തിയറ്റർ, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി , ജവഹർ ബാലഭവൻ, കെ.എസ്.എഫ്.ഇ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പൊലീസ് ബന്തവസായിരുന്നു. ജലപീരങ്കി, ആംബുലൻസ്, ഫയർ സർവീസ് എന്നിവയും സജ്ജമാക്കിയിരുന്നു.

കു​ന്നം​കു​ള​ത്ത് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നേ​രെ​ ​ക​രി​ങ്കൊ​ടി​ ​വീ​ശി; നാ​ല് ​ബി.​ജെ.​പി​ക്കാ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കു​ന്നം​കു​ളം​:​ ​തൃ​ശൂ​രി​ൽ​ ​നി​ന്നും​ ​കു​ന്നം​കു​ളം​ ​വ​ഴി​ ​മ​ല​പ്പു​റം​ ​ത​വ​നൂ​രി​ലെ​ ​ജ​യി​ൽ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​പോ​കു​ക​യാ​യി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ​നേ​രെ​ ​ക​രി​ങ്കൊ​ടി​ ​വീ​ശി​യ​ ​സം​ഭ​വ​ത്തി​ൽ​ ​നാ​ല് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ബി.​ജെ.​പി​ ​മ​ണ്ഡ​ലം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ജെ.​ ​ജെ​ബി​ൻ,​ ​ബി.​ജെ.​പി​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ​ ​ബി​നു​ ​പ്ര​സാ​ദ്,​ ​ബൈ​ജു​ ​പ​ട്ടി​ത്ത​ടം,​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പ്ര​ദീ​പ് ​കീ​ഴൂ​ർ​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
തൃ​ശൂ​ർ​ ​റോ​ഡ് ​ബ​ഥ​നി​ ​സ്കു​ളി​ന് ​സ​മീ​പം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ​നേ​രെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​വീ​ശി​ ​പാ​ഞ്ഞ​ടു​ത്ത​ത്.​ ​ശേ​ഷം​ ​വാ​ഹ​ന​വ്യൂ​ഹം​ ​ന​ഗ​ര​ത്തി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ ​ശേ​ഷം​ ​പൊ​ലീ​സ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​രു​ത​ൽ​ ​ത​ട​ങ്ക​ൽ​ ​വ്യാ​പ​കം
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ക്കു​മെ​ന്ന​ ​ഭീ​തി​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​യു​വ​ജ​ന​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​ക്കി.​ ​ഏ​ഴ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​മൂ​ന്ന് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് ​പൊ​ലീ​സ് ​മു​ൻ​കൂ​ട്ടി​ ​പൊ​ക്കി​യ​ത്.
ബി.​ജെ.​പി​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സു​ഭാ​ഷ് ​പാ​ക്ക​ത്ത്,​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​വി​ഗീ​ഷ് ​അ​പ്പു,​ ​ശ്രീ​ജി​ത്ത് ​ക​മ്പി​പ്പാ​ലം​ ​എ​ന്നി​വ​രെ​ ​കു​ന്നം​കു​ളം​ ​ടൗ​ണി​ൽ​ ​നി​ന്നും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​വ​ർ​ഗീ​സ് ​ചൊ​വ്വ​ന്നൂ​ർ,​ ​ഷ​റ​ഫു​ ​പ​ന്നി​ത്ത​ടം,​ ​റ​ഫീ​ഖ് ​ഐ​നി​ക്കു​ന്ന​ത്ത്,​ ​ജ​സീ​ർ​ ​ചി​റ​മ​ന​ങ്ങാ​ട്,​ ​ത​മ്പി​ ​കെ.​ ​ജോ​ബ് ​എ​ന്നി​വ​രെ​ ​കു​ന്നം​കു​ള​ത്ത് ​നി​ന്നും​ ​പൊ​ലീ​സ് ​ക​രു​ത​ൽ​ ​ക​സ്റ്റ​ഡി​യി​ലാ​ക്കി.
യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​എ.​എം.​ ​നി​ധീ​ഷ്,​ ​വി​ഘ്‌​നേ​ശ്വ​ര​പ്ര​സാ​ദ്,​ ​എം.​എം.​ ​മ​ഹേ​ഷ്,​ ​ജെ​റി​ൻ​ ​പി.​ ​രാ​ജു,​ ​ടി.​എം.​ ​അ​ഫ്‌​സ​ൽ,​ ​അ​സ്‌​ലം​ ​അ​ലി,​ ​പി.​എ.​ ​ജാ​ഫ​ർ,​ ​ര​ഞ്ജി​ൽ​ ​കെ.​ ​ജ​നാ​ർ​ദ​നാ​ൻ​ ​എ​ന്നി​വ​രെ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നും​ ​എം.​എ​സ്.​ ​സു​ബീ​ഷ്,​ ​എം.​എ​സ്.​ ​മ​ജീ​ദ് ​റ​ഹ്മാ​ൻ​ ​എ​ന്നി​വ​രെ​ ​പെ​രു​മ്പി​ലാ​വി​ൽ​ ​നി​ന്നു​മാ​ണ് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.