തൃശൂർ: സർക്കാർ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സഹനസമരത്തെ അവഗണിക്കുകയാണെന്നും അവരെ മന;പൂർവ്വം പണിമുടക്കിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി. ജയശങ്കർ ആരോപിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന പിണറായി സർക്കാർ നിലപാടിനെതിരെ ജില്ലാ കേന്ദ്രമായ തൃശൂർ ഡിപ്പോയിൽ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ആറാം ദിനമായ ഇന്നലെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പി.ആർ. രമേഷ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ഇ.പി. ഗിരീഷ്, കയ്പമംഗലം മേഖലാ സെക്രട്ടറി ദിനേശ് ശാന്തി, കെ.ജി. നർമ്മദ്, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.