 
അഡ്വക്കേറ്റ്‌സ് ക്ലാർക്ക്‌സ് അസോസിയേഷൻ ചാലക്കുടി യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. അർഷ ബഷീറിനെ കോഴിക്കോട് വിജിലൻസ് ട്രീബ്യൂണൽ ജഡ്ജ് വി.ഗീത പൊന്നാടയണിയിക്കുന്നു.
ചാലക്കുടി: അഭിഭാഷകയായി എൻറോൾ ചെയ്ത അർഷ ബഷീറിന് കേരള അഡ്വക്കേറ്റ്‌സ് ക്ലാർക്ക്‌സ് അസോസിയേഷൻ ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ലാർക്ക് ഇ.ടി. ബഷീറിന്റെ മകളാണ് അർഷ. ചടങ്ങ് കോഴിക്കോട് വിജിലൻസ് ട്രിബ്യൂണൽ ജഡ്ജ് വി. ഗീത ഉദ്ഘാടനം ചെയ്തു. യുവ അഭിഭാകഷകയെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. തൃശൂർ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഇ.ടി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഷാജു, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.വി. ഷിബു, ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ, ജില്ലാ സെക്രട്ടറി വി.വിശ്വനാഥൻ, വി.എം. പോൾ, കെ.ആർ. ജയൻമോഹൻ, കെ.എസ്. ദമനൻ, വി.എഫ് ബാബു തുടങ്ങിയവർ സംസാരിച്ചു.