മുത്രത്തിക്കര: മനാംകുളത്തിൽ സൈക്കിളുമായി വീണ പത്ത് വയസുകാരൻ ഗോപാൽകൃഷ്ണയെ സാഹസികമായി രക്ഷിച്ച നീരജിനെ പറപ്പൂക്കര പഞ്ചായത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.യു. നിത്യാനന്ദന്റെ മകൻ നീരജ് നന്തിക്കര ഗവ.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോപാൽകൃഷ്ണ. അനുമോദന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ മുരളി കുമ്പളപറമ്പിൽ, യോഹനാൻ മാസ്റ്റർ, സുധൻ കാരയിൽ, പി.ബി. നാരായണൻകുട്ടി, ദിനിൽ പാലപറമ്പിൽ, എം.എ. ജോൺസൺ, എൻ.എം. പുഷ്പാകരൻ, എം.ഒ. ജോൺ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.