sunilkumar
അഡ്വ.കെ.ബി. സുനിൽകുമാർ


തൃശൂർ: ജില്ലാ ഗവൺമെന്റ് പ്ലീഡറും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. കെ.ബി. സുനിൽകുമാർ ചാർജ്ജെടുത്തു. ജില്ലാ ഗവ. പ്ലീഡറായിരുന്ന അഡ്വ. കെ.ഡി. ബാബു കാലാവധി പൂർത്തിയാക്കി വിരമിച്ചതിനെത്തുടർന്നാണ് അഡ്വ. കെ.ബി. സുനിൽകുമാറിനെ സർക്കാർ നിയമിച്ചത്.

ചാലക്കുടി സ്വദേശിയായ അഡ്വ. കെ.ബി. സുനിൽകുമാർ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാനായിരുന്നു. തൃശൂരിലും ചാവക്കാടും അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി കൊലപാതകക്കേസുകളിലും മയക്കുമരുന്ന് കടത്ത് കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. വിവിധ സിവിൽ, ആർബിട്രേഷൻ കേസുകളിലും സർക്കാരിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.