യൂത്ത് കോൺഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്ക് വിതരണം ബെന്നി ബെഹന്നാൻ എം.പി നിർവഹിക്കുന്നു.
കൊടകര: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. മനക്കുളങ്ങര എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസ് കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. ചാലക്കുടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനിൽ പരിയാരം, കോൺഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് ഷൈൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് കൈപ്പിള്ളി, പ്രനില ഗിരീശൻ, ഷീബ ജോഷി, ബിജി ഡേവീസ്, ജെസ്റ്റിൻ ഡൊമിനിക്, ഡെൽവിൻ വർഗീസ്, ജെറിൻ വർഗീസ് എന്നിവർ സംസാരിച്ചു.