തൃശൂർ: ആദിവാസി യുവാവ് എം.എൻ. ദുര്യോധനൻ അനുസ്മരണ സമ്മേളനം ഇന്ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയർമാൻ എം.എ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിക്കും. പി.സി. ഉണ്ണിച്ചെക്കൻ, കേരളകൗമുദി ഡെസ്‌ക് ചീഫ് സി.ജി. സുനിൽകുമാർ, പി. സുശീലൻ, എം.എ. ജയൻ, എം.കെ. ഗോപാലൻ എന്നിവർ പ്രസംഗിക്കും.