1

മച്ചാട് മണികണ്ഠൻ സമാദരണ സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: കേരളത്തിന്റെ തനത് കലകൾ പലതും അന്യം നിന്നുപോയെങ്കിലും വാദ്യകലകൾ അന്യം നിന്നിട്ടില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കൊമ്പു വാദ്യകുലപതി മച്ചാട് മണികണ്ഠന്റെ 60-ാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി അദേഹത്തിന്റെ ശിഷ്യരും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ച സമാദരണം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളടക്കമുള്ളവർ വാദ്യകലയെ ആസ്വദിക്കാൻ തുടങ്ങിയെന്നും അദേഹം പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.വിജയൻ മാസ്റ്റർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, വി. മുരളി എന്നിവർ പ്രസംഗിച്ചു.