 
കൊടുങ്ങല്ലൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ജൂൺ 23, 24, 25 തീയതികളിൽ നടത്തുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ - 2022 ന്റെ ഭാഗമായി ജില്ലാ വാഹന പ്രചാരണ ജാഥ കൊടുങ്ങല്ലൂരിൽ നിന്നും പര്യടനം ആരംഭിച്ചു. വടക്കെനടയിൽ നിന്നും ആരംഭിച്ച ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. ജോൺസൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. മധുസൂദനൻ അദ്ധ്യക്ഷനായി. നെജീബ് അലി, ഇജാസ്, ആന്റണി, രാധാകൃഷ്ണൻ ഫോക്കസ്മാൻ, സന്ദീപ് കോട്ടപ്പുറം, എ.എസ്. ജയപ്രസാദ്, ഗിരി ഗോപാൽ, ബിന്ദു, സുരേഷ് നിള,സത്യൻ ശ്രുതി, രതീഷ്, അലോഷ്യസ്, സജീവ് വസദിനി, പി.വി. ഷിബു, മോഹനൻ കിഴക്കുമ്പുറം, ജിതേഷ്, ഇജാസ് എന്നിവർ സംസാരിച്ചു.