magaaogam
എസ്.എൻ.ഡി.പി യോഗം തൃക്കൂർ മേഖലാ യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കല്ലൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ തൃക്കൂർ മേഖലാ യോഗം നടത്തി. തൃക്കൂർ പഞ്ചായത്തിലെ ശാഖകളുടെ പ്രവർത്തനം ഊർജ്വസ്വലമാക്കുക എന്ന ലക്ഷ്യത്തോടെ ശാഖാ ഭരവാഹികൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ച് മാവിൻചുവടിൽ നടത്തിയ യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി ചെയർമാൻ തിലകൻ അയ്യഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ.എം.ആർ. മനോജ് കുമാർ, യൂണിയൻ കൗൺസിലർ സുകുമാരൻ പുന്നക്കത്തറയിൽ, മനോജ് ഭരത, പി.വി.അനുകുമാർ, പ്രഭാകരൻ കുറ്റിവേലിൽ, സുദേശൻ, നാരായണൻ, കണ്ണൻ തൃക്കൂർ, കെ.എം.ചന്ദ്രൻ, രാമകൃഷ്ണണൻ കോനിക്കര എന്നിവർ സംസാരിച്ചു.