ajay

മാള : എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയും കെ.എസ്.യു നേതാവുമായ നിധിൻ ലൂക്കോസ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റിൽ. പൊയ്യ സ്വദേശി കൈതക്കാട് സജീവിന്റെ സ്വിഫ്റ്റ് കാർ മറ്റൊരു സുഹൃത്ത് വഴി നിധിൻ വാടകയ്ക്ക് എടുത്ത് പണയം വെച്ചെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് സജീവൻ സുഹൃത്തിന്റെ സ്വകാര്യ ആവശ്യത്തിനായി കാർ വാടകയ്ക്ക് നൽകിയത്. തുടർന്ന് ഇതേ സുഹൃത്തിന്റെ പക്കൽ നിന്നും നിധിൻ കാർ ഉപയോഗിക്കാൻ വാങ്ങുകയായിരുന്നു. കാർ തിരികെ കിട്ടാതെയായതോടെ സജീവൻ നൽകിയ പരാതിയിലാണ് നിധിൻ ലൂക്കോസിനെയും സുഹൃത്ത് കോഴിക്കോട് ജില്ലക്കാരനായ അജയ് ഗംഗാധരനെയും മാള പൊലീസ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.