അരിമ്പൂർ: പഞ്ചായത്ത് വികസന സെമിനാർ 5.71 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. നെൽക്കൃഷിയ്ക്കും ഞങ്ങളും കൃഷിയിലേക്ക് അടക്കമുള്ള കാർഷിക പദ്ധതികൾക്കായി 55 ലക്ഷം രൂപയും ആയിരം തൊഴിലവസരങ്ങളൊരുക്കുന്ന 100 ചെറുകിട വ്യവസായ സംരഭങ്ങൾക്കായി 10 ലക്ഷം രൂപയും ലൈഫ് പദ്ധതിക്കായി 48 ലക്ഷം രൂപയും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ശിശുക്ഷേമ പധതികൾക്കായി 10 ലക്ഷം രൂപയും ജലസ്രോതസുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കുമെന്ന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധുസഹദേവൻ പദ്ധതി വിശദീകരണം നടത്തവേ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിമി ഗോപി അധ്യക്ഷയായി. കെ.കെ. ശശിധരൻ, കെ.കെ. ഹരിദാസ് ബാബു, ശോഭ ഷാജി, കെ.ആർ. ബാബുരാജ്, കെ.കെ. മുകുന്ദൻ, ജിജോ നീലങ്കാവിൽ, അജി ഫ്രാൻസിസ്, സെക്രട്ടറി ടി. സത്യൻ എന്നിവർ പ്രസംഗിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിച്ചു.