കൊടുങ്ങല്ലൂർ: ആയുഷ് വിഭാഗത്തെ ഉൾപ്പെടുത്താതെ തയ്യാറാക്കിയ പൊതുജന ആരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന വ്യാപകമായി സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.
ജനകീയ സമിതികൾ, പ്രതിഷേധ സദസുകൾ, പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കാനും എറണാകുളം റിന്യൂമൽ സെന്ററിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ. റെജു കരീം അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. കൊച്ചുറാണി വർഗീസ്, ഡോ. ബാബു കെ. നോർബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു.