press-club

തൃശൂർ: മാദ്ധ്യമ വിമർശനം തകർക്കാനായല്ല തിരുത്താനാകണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. തൃശൂർ പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച 'വാർത്താവർത്തമാനം' പുസ്തകപ്രകാശനച്ചടങ്ങും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികമാറ്റത്തിനായുള്ളതായിരുന്നു പഴയകാല പത്രപ്രവർത്തനം. കേവലം തൊഴിൽ എന്നതിന് അപ്പുറത്തേയ്ക്ക് സാമൂഹ്യപ്രവർത്തനവും കൂടിയാകണം മാധ്യമപ്രവർത്തനമെന്നും പുതിയ തലമുറയിലെ മാധ്യമപ്രവർത്തകരെ മന്ത്രി ഓർമ്മിപ്പിച്ചു. മുൻ മന്ത്രി വി.എസ് സുനിൽകുമാർ പുസ്തക പ്രകാശനം നിർവഹിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബിന്റെ പുതിയ വെബ്‌സൈറ്റ് ലോഞ്ച് കളക്ടർ ഹരിത വി.കുമാർ നിർവ്വഹിച്ചു. ഇസാഫ് സി.ഇ.ഒ പോൾ തോമസ് മുഖ്യാതിഥിയായി. വിരമിക്കുന്ന മാദ്ധ്യമപ്രവർത്തകരായ ഡേവിസ് പൈനാടത്ത്, സക്കീർ ഹുസൈൻ, ഇ.പി.കാർത്തികേയൻ എന്നിവർക്കുള്ള യാത്രയയപ്പ് നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.വിനീത സ്വാഗതവും ജില്ലാ നിർവാഹകസമിതിയംഗം പി.ജി.ഗസൂൺജി നന്ദിയും പറഞ്ഞു.

ഡ​ൽ​ഹി​യി​ലെ മ​ർ​ദ്ദ​നം​ ; ന​ഗ​ര​ത്തി​ൽ​ കോൺഗ്രസ് ​പ്ര​ക​ട​നം

തൃ​ശൂ​ർ​ ​:​ ​കോ​ൺ​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തെ​ ​ക​ള്ള​ക്കേ​സു​ക​ൾ​ ​ഉ​ണ്ടാ​ക്കി​ ​ത​ക​ർ​ക്കാ​മെ​ന്ന​ത് ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​വ്യാ​മോ​ഹം​ ​മാ​ത്ര​മാ​ണെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​നെ​ഹ്‌​റു​ ​കു​ടും​ബ​ത്തി​ന്റെ​ ​രാ​ജ്യ​ത്തോ​ടു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​ ​അ​ള​ക്കാ​ൻ​ ​മോ​ദി​ക്കും​ ​സം​ഘ​പ​രി​വാ​റി​നും​ ​സാ​ധി​ക്കി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ഖി​ലേ​ന്ത്യാ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​ ​അ​കാ​ര​ണ​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​പൊ​ലീ​സ് ​മ​ർ​ദ്ദി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഡി.​സി.​സി​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ഡ്വ.​ജോ​സ​ഫ് ​ടാ​ജ​റ്റ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​പി.​വി​ൻ​സെ​ന്റ്,​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ര​ങ്ങ​ത്ത്,​ ​എ.​പ്ര​സാ​ദ്,​ ​സി.​സി.​ശ്രീ​കു​മാ​ർ,​ ​ഐ.​പി.​പോ​ൾ​ ,​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​കെ.​എ​ഫ്.​ഡൊ​മി​നി​ക്,​ ​കെ.​കെ.​ബാ​ബു,​ ​വി.​ഒ.​പൈ​ല​പ്പ​ൻ,​ ​സി.​ഐ.​സെ​ബാ​സ്റ്റ്യ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.