വടക്കാഞ്ചേരി: പ്രസിദ്ധമായ വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിലെ ഉപദേശക സമിതി അംഗങ്ങളെ പിരിച്ചുവിട്ടു. ഭക്തർ രണ്ടു പാനലുകൾ അവതരിപ്പിച്ചതാണ് പ്രശ്‌നമായത്. 10 രൂപ അടച്ച് അപേക്ഷ സമർപ്പിച്ച 100 ലധികം ഭക്തർ യോഗത്തിൽ പങ്കെടുത്തു. നിലവിലുള്ള ഭരണസമിതിയിലെ 52 പേർ അണിനിരന്നു. ഇതോടെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേവസ്വം ഓഫീസർ അറിയിച്ചു.