 
ചാലക്കുടി: കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇതോടൊപ്പം പഠനോപകരണ വിതരണവും നടന്നു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് പി.ജി. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ, ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, ജിനി നിബിൻ, ടി.എസ്. ജയൻ, അഖിൽ സജീവൻ, കെ.എ. ശിവൻ, മിനി സുബ്രഹ്മണ്യൻ, വിജി സുനിൽ, ഉഷ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.