temple
അടിച്ചിലി കയ്യാണികടവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ ചുറ്റുമതിൽ സമർപ്പണം സ്വാമി ഉദിത് ചൈതന്യ നിർവഹിക്കുന്നു.

മേലൂർ: അടിച്ചിലി കയ്യാണികടവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാചരണവും ചുറ്റുമതിൽ സമർപ്പണവും നടത്തി. സ്വാമി ഉദിത് ചൈതന്യ ചുറ്റുമതിൽ സമർപ്പണം നിർവഹിച്ചു. തുടർന്ന് വിദ്യാഗോപാല മന്ത്രാർച്ചനയും പഠനോപകരണ വിതരണവും നടത്തി. താലം ഘോഷയാത്ര, ദീപാരാധന, ഭക്തിഗാന ഭജന എന്നിവയുമുണ്ടായി. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ബിജുബാൽ കൂവ്വക്കാടൻ, സെക്രട്ടറി ഷീബാ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സഞ്ജയൻ, പത്മനാഭൻ, ബാബു, സജീവൻ, ലയ വിനീഷ് എന്നിവർ നേതൃത്വം നൽകി.