 
ചാലക്കുടി: കേരളം ലോകത്തര നിലവാരത്തിലേയ്ക്ക് എത്തിയിട്ടുണ്ടെങ്കിൽ അതിന് വിത്തെറിഞ്ഞതും വളർത്തിയെടുത്തും മാതൃക കാട്ടിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്ന് സി.പി.എം ജില്ലാ കമ്മറ്റിയംഗം ടി. ശശിധരൻ. സി.പി.എം ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവ കേരള വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയതയും അടിമത്തവും കൊടികുത്തി വാണിരുന്ന ഇരുണ്ട കേരളത്തെ പരോഗമനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ ചോരയും ജീവനും നൽകിയത് കമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്നു-അദ്ദേഹം തുടർന്നു പറഞ്ഞു. സൗത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.ടി. വാസു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.പി. ജോണി, കെ.ഐ. അജിതൻ, സി.എസ്. സുരേഷ്, ടി.എ. ഷീജ, നഗരസഭ കൗൺസിലർമാരായ ഷൈജ സുനിൽ എന്നിവർ സംസാരിച്ചു.