 
കയ്പമംഗലം: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെ വികസന നേട്ടങ്ങളും, ജനങ്ങൾക്ക് ഉപകാരമായ പദ്ധതിക്കളെക്കുറിച്ചും വിശദീകരിക്കുന്നതിന് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടി മതിലകം പഞ്ചായത്തിൽ സംഘടിച്ചു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. പതിമൂന്നാം വാർഡ് മെമ്പർ സഞ്ജയ് ശാർക്കര അദ്ധ്യക്ഷനായി. സിലി സുനിൽ, അശോകൻ പാണാട്ട്, സുബിൻ ഭജനമഠം, ശ്രീകുമാർ ഉരാളൻ, ഐ.ആർ. വിജയൻ, ലത സുഗതൻ എന്നിവർ സംസാരിച്ചു.