mala-yogam
മതിലകത്ത് നടന്ന ഉന്നതതല യോഗത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സംസാരിക്കുന്നു.

മതിലകം: മഴക്കാലം ശക്തമാകുന്നതോടെ പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും ഭീഷണിയാകുന്ന സാഹചര്യത്തിൽ പൊതുസമൂഹം എടുക്കേണ്ട മുൻകരുതലുകളുടെയും പ്രതിരോധത്തിന്റെയും മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗം വിളിച്ചുചേർത്തു. ആശാവർക്കർമാർ, ആർ.ആർ.ടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് വാർഡിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടായാൽ തഹസിൽദാറിന്റെ നേതൃത്വത്തിലെ ദുരന്തനിവാരണ പരിഹാര സെൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ഡോ. സാനു പരമേശ്വരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ശോഭന രവി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, തഹസിൽദാർ കെ. രേവ, മതിലകം ബി.ഡി.ഒ എം.എസ്. വിജയ, ബ്ലോക്ക് മെമ്പർ അസ്ഫൽ എന്നിവർ സംസാരിച്ചു.


യോഗ തീരുമാനങ്ങൾ