vijayaraghava

തൃശൂർ : സംസ്ഥാന സർക്കാരിന്റെ വികസനനേട്ടം പഠിക്കാൻ വിദേശ സർവകലാശാലകളിലെ വിദഗ്ദ്ധരെത്തുന്നത് അഭിമാനകരമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. ഇ.എം.എസ് സ്മൃതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ തൊഴിൽ സാദ്ധ്യതകൾ ചുരുങ്ങിവരികയാണ്. അഭ്യസ്തവിദ്യർക്ക് കേരളത്തിൽ തന്നെ തൊഴിൽ നൽകാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ദേശീയപാതാ വികസനം പോലുള്ള മുടങ്ങിക്കിടന്ന പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ അതിവേഗം പൂർത്തീകരിക്കുകയാണ്. ഭാവി കേരളത്തെ വാർത്തെടുക്കാനുള്ള അടിസ്ഥാന സൗകര്യത്തിനാണ് ഊന്നൽ നൽകുന്നത്. കേരള വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള സമരങ്ങളെ കേരളജനത തള്ളുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിലംഗം ബിനോയ് വിശ്വം അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, പി.രാജീവ് , സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, ഡോ.എം.എൻ.സുധാകരൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മ​ല​യാ​ള​ ​അ​ദ്ധ്യാ​പ​ക​ ​ഫെ​ഡ​റേ​ഷൻ
സം​സ്ഥാ​ന​ ​സ​മ്മേ​ള​നം

തൃ​ശൂ​ർ​:​ ​കൊ​ടു​ക്ക​ൽ​ ​വാ​ങ്ങ​ലു​ക​ൾ​ ​ന​ട​ന്ന​ ​ഭാ​ഷ​യാ​ണ് ​മ​ല​യാ​ള​മെ​ന്നും​ ​ക​ല​ർ​പ്പ് ​മ​ല​യാ​ള​ത്തി​ന്റെ​ ​ഭാ​ഗ്യ​മാ​ണെ​ന്നും​ ​ക​വി​ ​പി.​എ​ൻ.​ഗോ​പീ​കൃ​ഷ്ണ​ൻ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​മ​ല​യാ​ള​ ​അ​ദ്ധ്യാ​പ​ക​ ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മാ​റു​ന്ന​ ​കാ​ല​വും​ ​മ​ല​യാ​ള​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​അ​ഴീ​ക്കോ​ട് ​വി​ചാ​രം​ ​സാം​സ്‌​കാ​രി​ക​ ​വേ​ദി​ ​ചെ​യ​ർ​മാ​ൻ​ ​കെ.​രാ​ജ​ൻ​ ​ക്ലാ​സെ​ടു​ത്തു.
മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​ ​ഫെ​ഡ​റേ​ഷ​ൻ​ ​ല​ക്ഷ്യ​ങ്ങ​ളും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​എ.​ഡി.​ആ​ന്റു​ ​അ​വ​ത​രി​പ്പി​ച്ചു.​ ​മ​ല​യാ​ള​ ​അ​ദ്ധ്യാ​പ​ക​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ടി.​എ​ൻ.​വി​നോ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ഫി​ലി​പ്പ്,​ ​ജോ.​ ​സെ​ക്ര​ട്ട​റി​ ​ജ​യാ​ ​സു​കു​മാ​ര​ൻ,​ ​ര​തീ​ഷ് ​കു​മാ​ർ,​ ​എം.​കെ.​അ​രു​ൺ,​ ​പി.​ബി.​വി​നോ​ദ് ​കു​മാ​ർ,​ ​ഡോ.​കെ.​ജി.​ശി​വ​ലാ​ൽ,​ ​വ​ത്സ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സി​ന് നേ​രെ​ ​ആ​ക്ര​മ​ണം

ആ​മ്പ​ല്ലൂ​ർ​:​ ​അ​ള​ഗ​പ്പ​ന​ഗ​റി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സി​ന് ​നേ​രെ​ ​ആ​ക്ര​മ​ണം.​ ​ജ​ന​ൽ​ച്ചി​ല്ലു​ക​ൾ​ ​ത​ക​ർ​ത്തു.​ ​ആ​മ്പ​ല്ലൂ​രി​ലും​ ​മ​ണ്ണം​പേ​ട്ട​യി​ലും​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​കൊ​ടി​ക​ളും​ ​ഫ്‌​ള​ക്‌​സ് ​ബോ​ർ​ഡും​ ​ന​ശി​പ്പി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​പു​തു​ക്കാ​ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​പൊ​ലി​സ് ​കേ​സെ​ടു​ത്തു.
അ​തേ​സ​മ​യം​ ​അ​ള​ഗ​പ്പ​ന​ഗ​ർ​ ​മ​ണ്ണം​പേ​ട്ട​ ​മേ​ഖ​ല​യി​ൽ​ ​സി.​പി.​എം,​ ​കോ​ൺ​ഗ്ര​സ് ​സം​ഘ​ർ​ഷം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​പു​തു​ക്കാ​ട് ​പൊ​ലീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ചൊ​വ്വാ​ഴ്ച​ ​രാ​വി​ലെ​ 11​ന് ​എ​സ്.​എ​ച്ച്.​ഒ​ ​ടി.​എ​ൻ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ച​ർ​ച്ച.​ ​ത​ങ്ങ​ൾ​ ​ആ​രു​ടെ​യും​ ​ഓ​ഫീ​സ് ​ആ​ക്ര​മി​ക്കു​ക​യോ,​ ​കൊ​ടി​ക​ളും​ ​ഫ്‌​ള​ക്‌​സും​ ​ന​ശി​പ്പി​ക്കു​ക​യോ​ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ​സി.​പി.​എം​ ​പ്ര​തി​നി​ധി​ക​ൾ​ ​വ്യ​ക്ത​മാ​ക്കി.​ ​സോ​ജ​ൻ​ ​ജോ​സ​ഫ്,​ ​എം.​കെ.​ശ​ശി​ധ​ര​ൻ,​ ​പ്രി​ൻ​സ​ൻ​ ​ത​യ്യാ​ല​ക്ക​ൽ,​ ​ജി​മ്മി​ ​മ​ഞ്ഞ​ളി,​ ​അ​ല​ക്‌​സ് ​ചു​ക്കി​രി​ ​എ​ന്നി​വ​ർ​ ​ച​ർ​ച്ച​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.