 ആല യു.പി സ്‌കൂളിൽ ആരംഭിച്ച ഇൻഷ്വറൻസ് പരിരക്ഷ പദ്ധതി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ആല യു.പി സ്‌കൂളിൽ ആരംഭിച്ച ഇൻഷ്വറൻസ് പരിരക്ഷ പദ്ധതി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗം വക ആല യു.പി സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. ശ്രീനാരാണ ധർമ്മ പ്രകാശിനി യോഗവും ഇഫ്‌കോ - ടോക്യുയോ ജനറൽ ഇൻഷ്വറൻസ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണ ധർമ്മ പ്രകാശിനയോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത് അദ്ധ്യക്ഷനായി. കേരള ഇൻഷ്വറൻസ് കമ്പനി ഇൻ ചാർജ് മാനോജ് നമ്പ്യാട്ട് പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ സ്വരൂപ് പുന്നത്തറ പോളിസി തുക കൈമാറി. ജയിംസ് മാത്യു, സ്മിത, വിഷ്ണു, വിജയ, സുരേന്ദർ മാസ്റ്റർ, ഷൈൻ ചിലമ്പട്ടാശ്ശേരി, സോമകുമാർ ചരോത്ത് എന്നിവർ സംസാരിച്ചു. സ്‌കൂൾ എച്ച്.എം ഷക്കീല ടീച്ചർ സ്വാഗതവും ശാന്തി ടീച്ചർ നന്ദിയും പറഞ്ഞു.