മണലൂർ പഞ്ചായത്ത് വികസന സെമിനാർ പദ്ധതിരേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞാണി: പഞ്ചായത്തിന്റെ നവകേരള ജനകീയാസൂത്രണം 14-ാം പഞ്ചവത്സര പദ്ധതി 2022- 23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യക്ഷനായി. പ്രാദേശിക, സാമ്പത്തിക, ഭക്ഷ്യ സ്വയംപര്യാപ്ത ഗ്രാമം എന്നീ ലക്ഷ്യങ്ങളിലൂന്നി ഉത്പാദന മേഖലയ്ക്കും ലൈഫ് രണ്ടാം ഘട്ട പദ്ധതിയിലൂടെ പാർപ്പിട മേഖലയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. വനിതകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. കായലോര, വയലോര വിനോദ സഞ്ചാര പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. 18.57 കോടിയുടെ പദ്ധതികൾ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷോയ് നാരായണൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ, സി.ആർ. രമേഷ്, ടോണി അത്താണിക്കൽ, കവിത രാമചന്ദ്രൻ, രാഗേഷ് കണിയാംപറമ്പിൽ, രതീഷ് കൂനത്ത്, റോബിൻ വടക്കേത്തല, എസ്. സൂര്യകുമാരി എന്നിവർ പ്രസംഗിച്ചു.