
തൃശൂർ: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ 24ാം സംസ്ഥാനസമ്മേളനം 16,17 തിയതികളിൽ തൃശൂർ റീജ്യണൽ തിയേറ്ററിൽ നടക്കും. മൂന്നരലക്ഷത്തിലേറെ വരുന്ന അംഗങ്ങളെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.മാനുകുട്ടൻ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു പ്രവർത്തന റിപോർട്ടും ട്രഷറർ ജി.കാർത്തികേയൻ കണക്കും അവതരിപ്പിക്കും. സ്വാഗതസംഘം സെക്രട്ടറി എം.കെ.പ്രകാശൻ സ്വാഗതം പറയും. തൊഴിലാളിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ സമരത്തിന് സമ്മേളനം തീരുമാനമെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.