abard
അബാർഡ് തൊഴിലാളികളുടെ സമരം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കാർഷിക സർവകലാശാലയിൽ അബാർഡ് തൊഴിലാളികളെ കാഷ്വൽ തൊഴിലാളികളായി നിയമിക്കുക, ഡിവിഷൻ ബെഞ്ച് വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാലയ്ക്ക് മുമ്പിൽ നടന്നുവന്ന സമരം 245 ദിവസം പിന്നിട്ടു. ഇന്നലെ നടന്ന പ്രതിഷേധ മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു, സി.പി.എം മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ആർ. രവി, പ്രസിഡന്റ് ടി. ശ്രീകുമാർ, പി.ആർ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.