 ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധ പ്രകടനം.
ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധ പ്രകടനം.
കൊടുങ്ങല്ലൂർ: വിവിധ പ്രദേശങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ ഓഫീസിന് മുമ്പിൽ നടന്ന സമാപന യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവ് ടി.എസ്. സജീവൻ അദ്ധ്യക്ഷനായി. ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, എൽ.കെ. മനോജ്, ഒ.എൻ. ജയദേവൻ, രശ്മി ബാബു, ശാലിനി വെങ്കിടേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. ശിവറാം, വിനീത് ടിങ്കു, രേഖ സൽപ്രകാശ്, പാർവതി സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.