 
കയ്പമംഗലം: സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന സമരങ്ങളെ അടിച്ചൊതുക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം സെന്ററിൽ നിന്നും മൂന്നുപീടികയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ, ഡി.സി.സി സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, പി.എം.എ ജബ്ബാർ, നേതാക്കളായ ഉമറുൽ ഫാറൂക്ക്, സുരേഷ് കൊച്ചുവീട്ടിൽ, കെ.വി. ചന്ദ്രൻ, സി.ജെ. ജോഷി, പി.എ. അനസ്, പി.എം. സലീം, കെ.കെ. കുട്ടൻ എന്നിവർ നേതൃത്വം നൽകി.