
നേപ്പാൾ കീ ജയ്... എസ്.എസ്.എൽ.സി പരീക്ഷ ഫലം അറിഞ്ഞ ശേഷം തൃശൂർ അയ്യന്തോൾ ഗവ. സ്കൂളിൽ നേപ്പാൾ സഹോദരങ്ങളായ മംമ്ത കുമാരിയുടെയും, ദിപേന്ദ്രയുടെയും കൈകൾ പിടിച്ചുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന മറ്റ് വിദ്യാർത്ഥികൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ മലയാളമടക്കം എല്ലാ വിഷയത്തിലും നല്ല മാർക്ക് ഉണ്ട്. അഞ്ചാം ക്ലാസ് മുതലാണ് ഇവർ അയ്യന്തോൾ സ്കൂളിൽ ചേർന്നത് അച്ചൻ ഇല്ലാതത്തിനാൽ അമ്മ തുളസിയുടെ ഏക വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.