 
ചെറുതുരുത്തി: മോഹിനിയാട്ടത്തിന്റെ തനതു പാരമ്പര്യത്തിന് അടിത്തറ പാകിയ കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ അഞ്ചാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച് നടന്നു. പത്മശ്രീ കലാമണ്ഡലം ഗോപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വി. കലാധരൻ, ടി.കെ. വാസു, ഷെയ്ക്ക് അബ്ദുൾ ഖാദർ, കലാമണ്ഡലം എം.പി.എസ് നമ്പൂതിരി, കലാമണ്ഡലം സരസ്വതി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഡോക്യുമെന്റി പ്രദർശനവും മോഹിനിയാട്ടവും അരങ്ങേറി.