ബി.കെ ഹരിനാരായണനെ എം.പി ടി.എൻ പ്രതാപൻ പൊന്നാടയണിയിക്കുന്നു.
കുന്നംകുളം : നിരവധി മാദ്ധ്യമ പ്രവർത്തകരെ സൃഷ്ടിച്ച സ്ഥലമാണ് കുന്നംകുളമെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. കേരള ജേണലിസ്റ്റ് യൂണിയൻ കുന്നംകുളം മേഖല കമ്മിറ്റിയുടെ ഐ.ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
കേരള ജേണലിസ്റ്റ് യൂണിയൻ കുന്നംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ബി.കെ ഹരിനാരായണനെയും പത്തനംതിട്ട ജില്ലാ ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ.താജ് പോളിനെയും, ഇന്റർനാഷണൽ ഖേലോ ഇന്ത്യ മത്സരത്തിൽ കളരിപ്പയറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വേദ നാഥ് കൂനത്തിനെയും ആദരിച്ചു. യൂണിയൻ കുന്നംകുളം മേഖലാ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര അദ്ധ്യക്ഷനായി. നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.സോമശേഖരൻ മുഖ്യാതിഥിയായി. യൂണിയൻ ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത്, ജോഫിചൊവ്വന്നൂർ, അജ്മൽ ചമ്മന്നൂർ, ഹരി ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.