ചാലക്കുടി: ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ മേഖലാ സമ്മേളനം ഇന്ന് വി.ആർ.പുരം കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 2 ന് ജില്ലാ പ്രസിഡന്റ് സി.ഒ. ദേവസി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സത്യദാസ് ഗോകുലം അദ്ധ്യക്ഷത വഹിക്കും. മുതിർന്ന അംഗങ്ങളെ ടി.ജെ. സനീഷ് കുമാർ എം.എൽ.എ ആദരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. ജീജൻ, ജില്ലാ സെക്രട്ടറി ജോഷി പുത്തിരിക്കൽ, സത്യദാസ് ഗോകുലം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.