ചാലക്കുടി: പറമ്പിൽ കെട്ടിയിട്ട പോത്തുകൾ ഓടിയത് കൊരട്ടിയിൽ പരിഭ്രാന്തി പരത്തി. രണ്ടു പേരെ ആക്രമിക്കാൻ തുനിഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഒന്നിനെ കുടുക്കിട്ടു പിടിച്ചു. മറ്റൊന്നിനെ നാട്ടുകാർ പിടിച്ചു കെട്ടിയിരുന്നു. ആർക്കും പരിക്കില്ല. വാഴച്ചാൽ ഭാഗത്ത് രണ്ട് മണിക്കൂറോളം ഇവ ചുറ്റി നടന്നു. രാവിലെ സ്‌കൂളിലേക്ക് പോയിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പോത്തുകൾ പാഞ്ഞെത്തി. സഞ്ചരിച്ചിരുന്ന സൈക്കിളുകൾ ഉപേക്ഷിച്ചായിരുന്നു കുട്ടികൾ ഓടി രക്ഷപ്പെട്ടത്. കൊരട്ടിവാപറമ്പിലെ ഷാജി കുന്നത്തുപറമ്പിൽ എന്നയാളുടേതായിരുന്നു പോത്തുകൾ. പഞ്ചായത്തംഗം ഗ്രേസി സ്‌കറിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.