1
നേ​പ്പാ​ൾ​ ​കീ​ ​ജ​യ്...​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​അ​റി​ഞ്ഞ​ ​ശേ​ഷം​ ​തൃ​ശൂ​ർ​ ​അ​യ്യ​ന്തോ​ൾ​ ​ഗ​വ.​സ്കൂ​ളി​ൽ​ ​നേ​പ്പാ​ൾ​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​മം​മ്ത​ ​കു​മാ​രി​യു​ടെ​യും ദീ​പേ​ന്ദ്ര​യു​ടെ​യും​ ​കൈ​ക​ൾ​ ​പി​ടി​ച്ചു​യ​ർ​ത്തി​ ​ആ​ഹ്ലാ​ദം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​മ​റ്റ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​മ​ല​യാ​ള​ം അ​ട​ക്കം​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ ​ന​ല്ല​ ​മാ​ർ​ക്കു​ണ്ട് ​ഇ​രു​വ​ർ​ക്കും.​ ​അ​ഞ്ചാം​ ​ക്ലാ​സ് ​മു​ത​ലാ​ണ് ​ഇ​വ​ർ​ ​അ​യ്യ​ന്തോ​ൾ​ ​സ്കൂ​ളി​ൽ​ ​ചേ​ർ​ന്ന​ത്. - ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

തൃശൂർ: 99.33 ശതമാനത്തോടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്ക് ഇക്കുറിയും റെക്കാഡ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു ശതമാനം കൂടി. സംസ്ഥാന തലത്തിലും പ്രകടനം മെച്ചപ്പെടുത്തി. 2020ൽ ഒമ്പതും 21ൽ പത്തും സഥാനത്തുണ്ടായിരുന്ന ജില്ല ഇക്കുറി 2018, 2019 വർഷങ്ങളിലെ അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ചു.

ജില്ലയിൽ 18669 ആൺകുട്ടികളും 17244 പെൺകുട്ടികളുമടക്കം 35913 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 18502 ആൺകുട്ടികളും 17169 പെൺകുട്ടികളും അടക്കം 35671 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞവർഷം 35402 പേരാണ് യോഗ്യർ. 167 ആൺകൂട്ടികളും 75 പെൺകുട്ടികളും അടക്കം 242 പേരാണ് അയോഗ്യർ.

54 സർക്കാർ സ്‌കൂളുകളും 104 എയ്ഡഡ് സ്‌കൂളുകളും 32 അൺ എയ്ഡഡ് സ്‌കൂളുകൾ അടക്കം 190 വിദ്യാലയങ്ങൾ നൂറുമേനി നേടി. കഴിഞ്ഞ വർഷം 177 സ്‌കൂളുകളാണ് നൂറുമേനി നേടിയത്. 4323 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 3157 പെൺകുട്ടികളും 1166 ആൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 11960 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്. കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്കാണ്.1221 പെൺകുട്ടികളും 481 ആൺകുട്ടികളും അടക്കം ഇരിങ്ങാലക്കുടയ്ക്ക് 1702 എ പ്ലസ് ലഭിച്ചു. 951 പെൺകുട്ടികളും 369 ആൺകുട്ടികളും അടക്കം തൃശൂരിന് 1320ഉം 985 പെൺകുട്ടികളും 316 ആൺകുട്ടികളും അടക്കം ചാവക്കാടിന് 1301
എ പ്ലസുമാണ് ലഭിച്ചത്.

99.69 ശതമാനത്തോടെ തൃശൂരാണ് വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ മുന്നിൽ. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 9909 വിദ്യാർത്ഥികളിൽ 9878 പേർ വിജയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 11079 വിദ്യാർത്ഥികളിൽ 11068 പേർ വിജയിച്ചു. 99.9 ആണ് വിജയശതമാനം. കൂടുതൽ വിദ്യാർത്ഥികളുള്ള ചാവക്കാട്
വിദ്യാഭ്യാസ ജില്ലയിൽ 14925 പേരിൽ 14725 പേരും വിജയിച്ചു, 98.66 ആണ് വിജയശതമാനം.

സർക്കാർ വിദ്യാലയങ്ങളിൽ പി ഭാസ്‌കരൻ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ (334), ഗവ വി.എച്ച്.എസ് എസ് പഴഞ്ഞി (219) ജി.കെ.വിഎച്ച്.എസ്.എസ് എറിയാടും( 202) കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറ് മേനി കൊയ്തു. തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്.എസ്.എസ്.എസ് (374), വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസ് (343), തലോർ ദീപ്തി (334), ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്.എസ് (314), ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് (291), കോട്ടപ്പുറം സെന്റ് ആൻസ് എച്ച്.എസ് (286) എന്നിവ എയ്ഡഡ് സ്‌കൂളുകളുമാണ്.