പുതുക്കാട്: മണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും നൂറു ശതമാനം വിജയം അവർത്തിച്ചു. ചെമ്പുച്ചിറ, കന്നാറ്റുപ്പാടം, മുപ്ലിയം, കൊടകര ബോയ്‌സ്, കൊടകര ഗേൾസ്, നന്തിക്കര, പുതുക്കാട്, തൃക്കൂർ, അളഗപ്പ നഗർ എന്നിവിടങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിൽ ഇത്തവണയും നൂറു ശതമാനം വിജയം ആവർത്തിച്ചു.
 
എയ്ഡഡ് സ്‌കൂളുകളിൽ
പറപ്പൂക്കര പി.വി.എസ് സ്‌കൂളിൽ തുടർച്ചയായി ഒമ്പതാം വർഷവും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. നൂറു ശതമാനം വിജയം ആവർത്തിച്ചു. ചെങ്ങാലൂർ സെന്റ് മേരീസ്, കൊടകര ഡോൺ ബോസ്‌ക്കോ, മറ്റത്തുർ ശ്രീകൃഷ്ണ, വെള്ളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ് സ്‌കൂൾ മണ്ണംപേട്ട, മാത.വേലൂപാടംസെന്റ് ജോസഫ് എന്നിവിടങ്ങളിലും നൂറു ശതമാനം വിജയം ഉണ്ട്.