ചാലക്കുടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ചാലക്കുടിയിലെ സർക്കാർ സ്‌കൂളുകൾക്ക് മികച്ച നേട്ടം. നഗരസഭ പരിയിലെ എല്ലാ സർക്കാർ സ്‌കൂളികളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഈസ്റ്റ് ചാലക്കുടി, ഗവ. മോഡൽ സ്‌കൂൾ, വി.ആർ.പുരം ഹൈസ്‌കൂൾ, വെറ്റിലപ്പാറ ഗവ.സ്‌കൂൾ എന്നിവയിലാണ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയച്ചത്. ഈസ്റ്റ് ചാലക്കുടി സ്‌കൂളിൽ ഒരാൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതു പന്ത്രണ്ടാം തവണയാണ് ഇവിടെ പരീക്ഷയ്ക്കിരുന്ന എല്ലാ വിദ്യാർത്ഥികളും ജയിക്കുന്നത്. ആകെയുള്ള 41 കുട്ടികളിൽ ഇരുപത് പേരും ആദിവാസി വിഭാഗക്കാരാണെന്ന പ്രത്യേകതയുമുണ്ട്. നായരങ്ങാടി എം.എർ.എസിൽ ഇക്കുറിയും നൂറ് ശതമാനം വിജയമുണ്ട്.