 
തൃപ്രയാർ: സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് മത്സ്യഫെഡ് ജില്ലാ ഓഫീസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.വി. ജനാർദ്ദനൻ അദ്ധ്യക്ഷനായി. കെ.ഡി. വീരമണി, അനിൽ പുളിക്കൽ, സുരേന്ദ്രൻ മരക്കാർ, മുസ്താക്കലി, മണി കാവുങ്ങൽ, പി.സി. ജയപാലൻ, വി.വി. വിജയൻ, എം. നകുലൻ എന്നിവർ സംസാരിച്ചു. ഇന്ധന സബ്‌സിഡി അനുവദിക്കുക, കെ.എം.എം.എഫ്.ആർ നിയമത്തിലെ മത്സ്യത്തൊഴിലാളി ദ്രോഹ നിയമങ്ങൾ എടുത്തുകളയുക, മത്സ്യശോഷണം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.