1
ആ​ൾ​ ​കേ​ര​ള​ ​ടൈലേഴ്സ് അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​തൃ​ശൂ​ർ​ ​റീ​ജ്യ​ണ​ൽ​ ​തി​യ​റ്റ​റി​ൽ​ ​മ​ന്ത്രി​ ​ആ​ർ.​ ബി​ന്ദു​ ​ഓ​ൺ​ലൈ​നാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് രോഗബാധിതയായ സാഹചര്യത്തിലാണ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. അതിരൂക്ഷമായ വിലക്കയറ്റത്തിൽ വീർപ്പുമുട്ടുന്ന ജനങ്ങളെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൂർണ്ണമായും കൈവിട്ടതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ അസോസിയേഷൻ തീരുമാനിച്ചു. 20ന് 14 ജില്ലകളിലും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കുമെന്ന് തൊഴിൽ മന്ത്രി നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് ജൂലായ് 20ന് സെക്രട്ടറിയേറ്റ് നടയിൽ കൂട്ട സത്യാഗ്രഹത്തിനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.മാനുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എൻ.സി.ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി.കാർത്തികേയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി എം.കെ.പ്രഭാകരൻ, സംസ്ഥാന സെക്രട്ടറി ജി.സജീവ് പ്രമേയം അവതരിപ്പിച്ചു. 14 ജില്ലകളിൽ നിന്നായി 428 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് കലാപരിപാടികളും ഉണ്ടായി. ഇന്ന് വൈകീട്ട് സമ്മേളനം സമാപിക്കും.