 
കയ്പമംഗലം: അഴീക്കോട് കോസ്റ്റൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ കയ്പമംഗലം ഫിഷറീസ് ഹൈസ്‌കൂളിലെ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് നടത്തി. അഴീക്കോട് കോസ്റ്റൽ എസ്.ഐ: ഷോബി കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി. സജിമോൻ അദ്ധ്യക്ഷനായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.കെ. സിയാദ്, അദ്ധ്യാപിക സുഹിത, ബീറ്റ് ഓഫീസർ കെ.ആർ. റെനി എന്നിവർ സംസാരിച്ചു. തൃശുർ റൂറൽ വനിതാ സെൽ ഓഫീസമാരായ ഷാജുമോൾ, ജിജി തോമസ്, ടി.കെ. സിന്ധു എന്നിവർ ക്ലാസ് നയിച്ചു. സി.പി.ഒമാരായ പി.ആർ. കിരൺ, എം.പി. പ്രജിത്ത്, റഹിം, ലസ്‌ക്കർ ജവാബ് എന്നിവർ നേതൃത്വം നൽകി.