ചെങ്ങാലൂർ: എസ്.എൻ.ഡി.പി യോഗം പുതുക്കാട് മേഖലയിലെ ശാഖാ ഭാരവാഹി യോഗം നടത്തി. ബാബുരാജ് ഓഡിറ്റോറിയത്തിൽ നടത്തിയ ഭാരവാഹിയോഗം യോഗം ഡയറക്ടർ കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി അദ്ധ്യക്ഷത വഹിച്ചു. പി.ആർ. വിജയകുമാർ, രാജീവ് കരവട്ട്, സി.കെ. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.